പു​തി​യ സി​ബി​ഐ​ ഡ​യ​റ​ക്ട​റാ​യി ഋ​ഷി​കു​മാ​ര്‍ ശു​ക്ല​ ചുമതലയേറ്റു

0

ന്യൂ​ഡ​ല്‍​ഹി: ഋ​ഷി​കു​മാ​ര്‍ ശു​ക്ല​ സി​ബി​ഐ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ചുമതലയേറ്റു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി, ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് ശുക്ലയെ തെരഞ്ഞെടുത്തത്. 1983 ബാ​ച്ച്‌ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​റി​ല്‍​നി​ന്നു സി​ബി​ഐ ത​ല​പ്പ​ത്ത് എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് 58 വ​യ​സു​ള്ള ശു​ക്ല. സി​ബി​ഐ സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​ര്‍ ഡി.​പി. കോ​ഹ്‌​ലി​യാ​ണ് ആ​ദ്യ​ത്തെ​യാ​ള്‍. സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​ലോ​ക് വ​ര്‍​മ​യെ മാ​റ്റി എം. ​നാ​ഗേ​ശ്വ​ര്‍ റാ​വു​വി​നെ താ​ത്കാ​ലി​ക ഡ​യ​റ​ക്ടാ​ക്കി​യ​ത് സു​പ്രീം കോ​ട​തി​യി​ലും ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലും വ​ലി​യ ച​ര്‍​ച്ച​യാ​യി​രി​ക്കേ​യാ​ണ് പു​തി​യ നി​യ​മ​നം.

Leave A Reply

Your email address will not be published.