സന്തോഷ് ട്രോഫി ; കേരളത്തിന് മോശം തുടക്കം

0

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് മോശമായ തുടക്കം. തമിഴ്നാട്ടിലെ നെയ്‌വേലിയില്‍ ആണ് മത്സരം. ദക്ഷിണ മേഖല റൗണ്ടിലെ ആദ്യമത്സരത്തില്‍ തെലങ്കാന കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇരുപകുതികളിലുമായി പത്തിലധികം അവസരം ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയാണ് കേരളത്തിന് തിരിച്ചടിയായത്. വി മിഥുന്‍, രാഹുല്‍ രാജ്, സീസണ്‍, ജിതിന്‍ ഗോപാലന്‍ തുടങ്ങിയ പ്രധാന താരങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്. ഇതോടെ സര്‍വീസസിനും പുതുച്ചേരിക്കും എതിരായ മത്സരങ്ങള്‍ കേരളത്തിന് നിര്‍ണായകമായി. ഗ്രൂപ്പ് ജേതാക്കള്‍ മാത്രമേ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുകയുള്ളു .

Leave A Reply

Your email address will not be published.