ക്യൂബയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി

0

ഹവാന: ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. ചുഴലിക്കാറ്റില്‍ നാലു പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍കൂടി മരണമടഞ്ഞതോടെയാണ് മരണ സംഖ്യ ഉയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ച മുമ്ബാണ് ക്യൂബയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ദുരന്തത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 1238 വീടുകള്‍ തകര്‍ന്നു. ഇവയില്‍ 347 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ചുഴലിക്കാറ്റില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ഹവാനയില്‍ വളരെ അപൂര്‍വമായ ഇത്തരം ചുഴലിക്കാറ്റ് ഉണ്ടാകാറുള്ളൂ.

Leave A Reply

Your email address will not be published.