ശബരിമല നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയതില്‍ വിശദീകരണവുമായി ക്ഷേത്ര തന്ത്രി

0

തിരുവനന്തപുരം: യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരര് രംഗത്ത്. ശുദ്ധിക്രിയ നടത്തിയത് ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണെന്നും ആചാരലംഘനമുണ്ടായാല്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലെന്നും തന്ത്രി പറഞ്ഞു. അതേസമയം നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉണ്ടായത്. അടുത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തന്ത്രിയുടെ വിശദീകരണം പരിശോധിക്കുമെന്നാണ് വിവരം.

Leave A Reply

Your email address will not be published.