വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറിന് വിലക്ക്

0

ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കെന്നു ആരോപിച്ചു ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെ ഐസിസി അടുത്ത ടെസ്റ്റില്‍ നിന്നും വിലക്കിയത്. സെന്റ് ലൂസിയയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഹോള്‍ഡറിന് പങ്കെടുക്കാനാവില്ല. അതേസമയം രണ്ടര ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ ഹോള്‍ഡറിനെതിരായ ഐസിസിയുടെ നീതി രഹിതമായ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അഞ്ച് ദിവസവമെങ്കിലും കളിക്കാത്ത ടെസ്റ്റില്‍ ഇത്തരം നടപടികള്‍ എടുക്കരുതെന്നാണ് ഐസിസിയോട് മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നത്

Leave A Reply

Your email address will not be published.