ആട് 3 വരുന്നു

0

ജയസൂര്യയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു ‘ആട് ഒരു ഭീകര ജീവിയാണ്’ ചിത്രത്തിലെ ഷാജി പാപ്പന്‍. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള നിര്‍മ്മാതാവ്‌ വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലായിരിക്കുകയാണ്. ആടിന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഈ ദിവസം തന്നെയാണ് ആടിന്‍റെ രണ്ടാം ഭാഗവും ഞങ്ങള്‍ തീരുമാനിച്ചത്. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും- വിജയ് ബാബു തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജയസൂര്യക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സൈജു കുറുപ്പ്,ഭഗത് മാനുവല്‍,സണ്ണി വെയ്ന്‍ വിനായകന്‍,വിജയ് ബാബു,തുടങ്ങിയവരും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

Leave A Reply

Your email address will not be published.