തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും

0

ല​ണ്ട​ന്‍: പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച ന​ട​ക്കും. ബ്രെ​ക്സി​റ്റ് ക​രാ​ര്‍ പു​തു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച സാ​ധ്യ​മ​ല്ലെ​ന്നു യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച.  ബ്രെ​ക്സി​റ്റി​ലെ ആ​ദ്യ​ത്തെ ക​രാ​ര്‍ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ത​ള്ളി​യ​ത് മേ ​സ​ര്‍​ക്കാ​രി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഐ​റി​ഷ് അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച ആ​ദ്യ​ക​രാ​റി​ലെ വ്യ​വ​സ്ഥ ബ്രെ​ക്സി​റ്റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു പു​ന​രാ​ലോ​ച​ന സാ​ധ്യ​മ​ല്ലെ​ന്നു​മാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അറിയിച്ചിരുന്നത്.

Leave A Reply

Your email address will not be published.