കു​വൈ​ത്തി​ലെ ര​ണ്ട്​ പാ​ര്‍​ല​മെന്‍റ്​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കുള്ള​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ച്ച്‌​ 16ന്

0

കു​വൈ​ത്ത്​ : മാ​ര്‍​ച്ച്‌​ 16ന്​ ​കു​വൈ​ത്തി​ലെ ര​ണ്ട്​ പാ​ര്‍​ല​മെന്‍റ്​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും. ഡോ. ​വ​ലീ​ദ് അ​ല്‍ ത​ബ്ത​ബാ​ഇ, ജം​ആ​ന്‍ അ​ല്‍ ഹ​ര്‍​ബ​ഷ് എ​ന്നീ എം.​പി​മാ​ര്‍ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പാ​ര്‍​ല​മെന്‍റ്​ കൈ​യേ​റ്റ​ക്കേ​സി​ല്‍ കോ​ട​തി ശി​ക്ഷ​വി​ധി​ച്ച​തോ​ടെ തു​ര്‍​ക്കി​​യി​ലേ​ക്ക്​ പോ​യ ഇ​വ​ര്‍ തു​ട​ര്‍​ച്ച​യാ​യി സ​ഭ​യി​ലെ​ത്താ​തെ​വ​ന്ന​തോ​ടെ അം​ഗ​ത്വ​നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​രാ​വു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​നി​ര​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ പാ​ര്‍​ല​മെ​േ​ന്‍​റ​റി​യ​ന്മാ​രാ​യ ജം​ആ​ന്‍ ഹ​ര്‍​ബ​ഷ്​ ര​ണ്ടാം മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും വ​ലീ​ദ്​ ത​ബ്​​ത​ബാ​ഇ മൂ​ന്നാം മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ര്‍ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ​ക്ക് ര​ണ്ട്​ പാ​ര്‍​ല​മെന്‍റ്​ സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​ള്ള​താ​യി​ സ്​​പീ​ക്ക​ര്‍ മ​ര്‍​സൂ​ഖ്​ അ​ല്‍​ഗാ​നി​മി​​ന്‍റെ ക​ത്ത്​ ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചു. ഇ​ത്​ ച​ര്‍​ച്ച​ചെ​യ്​​ത മ​ന്ത്രി​സ​ഭ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ജ​ര്‍​റാ​ഹ്​ അ​സ്സ​ബാ​ഹി​നെ മാ​ര്‍​ച്ച്‌​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ന്ന​തി​ന്​ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.