ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ റെയില്‍വേ, കസ്റ്റംസ് ആന്‍ഡ് -എക്‌സൈസ്, മോട്ടോര്‍വാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുമായുമായും കമ്മീഷന്‍ ചര്‍ച്ച നടത്തി. കമ്മീഷന്‍ ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.

തെരഞ്ഞെടുപ്പിന് മുമ്ബും ശേഷവുമുള്ള പണമിടപാടുകള്‍ നിരീക്ഷിക്കുക എന്നതാണ് ഉന്നതതല സമിതിയുടെ ചുമതല.അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും. കൂടാതെ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ക്കെല്ലാം ആദായനികുതി വകുപ്പിന് വിശദീകരണം തേടാം. ഇലക്‌ട്രല്‍ ബോണ്ടായും ഓണ്‍ലൈനായും രാഷ്ട്രീയ പാര്‍ടികളുടെ അക്കൗണ്ടിലേക്ക് വരുന്ന തുക തെരഞ്ഞെടുപ്പിനുശേഷം നല്‍കുന്ന കണക്കുമായി താരതമ്യം ചെയ്ത് പരിശോധിക്കും.

Leave A Reply

Your email address will not be published.