ഇടുക്കി പദ്ധതിയുടെ ഭാഗമായി ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി

0

ഇടുക്കി: ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തി. ഇടുക്കി പദ്ധതിയുടെ ഭാഗമായാണ് ഷട്ടറുകളള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിനും ഡാമിന്‍റെ കോണ്‍ക്രീറ്റിംഗിനും ഇടയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന് ഷട്ടര്‍ തുരുമ്ബെടുക്കുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാനാണ് ഷട്ടര്‍ തുറന്നത്. തുടര്‍ന്ന് ബോട്ടില്‍ ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. 2372 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ജലനിരപ്പ് ഇതിലും താഴ്ന്നാല്‍ വെള്ളം പുറത്തേക്ക് ഒഴുകില്ല. നിലവില്‍ ഡാമിന്‍റെ പരമാവധി ശേഷിയുടെ 66 ശതമാനമാണ് ജലം.

Leave A Reply

Your email address will not be published.