ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി ജെ പി

0

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ നേതൃത്വം. കുമ്മനം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തും. സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിലാണ് കുമ്മനത്തിന്‍റെ പേര് ഉന്നയിച്ചത്. ബി ജെ പി ഏറ്റവും പ്രതീക്ഷ വെക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കം പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്‍റെ മടക്കമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്‍റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് കുമ്മനത്തിന്‍റെ പേര് മുന്നിട്ട് വന്നത്.

Leave A Reply

Your email address will not be published.