ഐ.എസ്.എല്ലില്‍  ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം

0

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്.സിയെ നേരിടും. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള നാലാം പോരാട്ടമാണ് അരങ്ങേറുന്നത്.

ഏറെ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഇറങ്ങുന്നത്.തിരിച്ചടികളുടെ വേദന മറക്കാന്‍ വിജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്. പക്ഷേ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബംഗളൂരു എഫ്.സിയെ എങ്ങനെ നേരിടുമെന്നതാണ് ഉറ്റുനോക്കുന്നത്.

ഇതുവരെ ബംഗളൂരു എഫ്.സിയോട് ജയിച്ച ചരിത്രം ബ്ലാസ്റ്റേഴ്‌സിനുണ്ടായിട്ടില്ല.കളിച്ച മൂന്ന് കളികളിലും തോല്‍വി മാത്രം. ബ്ലാസ്റ്റേഴ്‌സില്‍ ലാല്‍റുവാത്താര സസ്‌പെന്‍ഷനിലായതിനാല്‍ പകരം പ്രീതം കുമാര്‍ കളിച്ചേക്കും. പരിക്കുണ്ടെങ്കിലും റാഖിബ്, പ്രശാന്ത് തുടങ്ങിയവര്‍ക്കും കളിക്കാനായേക്കും. രാത്രി 7.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

Leave A Reply

Your email address will not be published.