ദേവസ്വം ബോര്‍ഡ് നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

0

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് വച്ച്‌ നടത്തും. കോടതി ഇന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജിയും പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ആണ് പരിശോധിക്കുക. കോടതി തന്ത്രിക്കെതിരായുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നുള്ള നിലപാട് തേടുകയും ചെയ്യും .ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇന്ന് ശുദ്ധി ക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് തന്ത്രിയുടെ മറുപടി പരിഗണിക്കുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട് . ദേവസ്വം ബോര്‍ഡ് ഇന്നലെ തന്ത്രിയുടെ വിശദീകരണ കത്ത് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു .

Leave A Reply

Your email address will not be published.