ജാന്‍വി കപൂര്‍ കോളിവുഡിലേക്ക്

0

അച്ഛന്‍ ബോണി കപൂര്‍ നിര്‍മിക്കുന്ന തമിഴ് ചിത്രത്തിലൂടെ ജാന്‍വി കപൂര്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പിങ്ക് എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ്, നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ അജിതിന്റെ ഭാര്യ വേഷത്തില്‍ വിദ്യാ ബാലനും എത്തുന്നുണ്ട്.

ജാന്‍വി അതിഥി വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. ജാന്‍വിയുടെ അമ്മ ശ്രീദേവി ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരു പോലെ തിളങ്ങി നിന്നിരുന്നു. ദഡക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എകെ 59 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന പിങ്ക് റീമേക്കില്‍ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരും നായികമാരായുണ്ട്.

Leave A Reply

Your email address will not be published.