മെക്‌സിക്കന്‍ മതില്‍; നിലപാട് കടുപ്പിച്ച്‌ ട്രംപ്

0

വാഷിങ്ടണ്‍: എന്തൊക്കെ സംഭവിച്ചാലും മെക്‌സിക്കന്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സിലായിരുന്നു ട്രംപിന്‍റെ വിശദീകരണം. ” കഴിഞ്ഞ കാലത്ത് ഈ റൂമിലൂള്ളവര്‍ മതിലിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷെ മതില്‍ നിര്‍മാണം പൂര്‍ത്തിയായില്ല.എന്നാല്‍ ഞാന്‍ പൂര്‍ത്തിയാക്കും” ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമപ്രകാരം വരാമെന്നും ട്രംപ് പറഞ്ഞു. കാലങ്ങളായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും മതിലിനായി പലവിധ വാഗ്ധാനങ്ങള്‍ നല്‍കിയെങ്കിലും നടപ്പിലായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മതില്‍ നിര്‍മാണത്തിനായി ട്രംപ് ഫണ്ട് വേണമെന്ന ആവശ്യപ്പെട്ടെങ്കിലും പ്രതിനിധിസഭയില്‍ പ്രതികൂല നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്.

Leave A Reply

Your email address will not be published.