പൃഥ്വിരാജ് ചിത്രം ‘9’ നാളെ റിലീസിനെത്തും

0

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറില്‍ വരുന്ന ചിത്രം ‘9’ നാളെ റിലീസിനെത്തും. ജെനൂസ് മൊഹമ്മദ് ആണ് സംവിധായകന്‍. പൃഥ്വിരാജിന്റെ നിര്‍മ്മാണകമ്ബനിയായ പൃഥിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് ‘9’ നിര്‍മ്മിക്കുന്നത്. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ല്‍ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്.

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം ഷാന്‍ റഹ്മാനും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്.

Leave A Reply

Your email address will not be published.