സീരിയല്‍ നടി നാഗ ആത്മഹത്യ ചെയ്ത നിലയില്‍

0

തെലുങ്ക് സീരിയല്‍ നടി നാഗ ജാന്‍സി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലേദിവസം നടി വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗ്ഗാ പ്രസാദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് നടി അപ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കായിരുന്നുവെന്നും മരിക്കുന്നതിന് തൊട്ടുമുന്‍പ് ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ആറുമാസക്കാലമായി ഇവര്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിശോധനയ്ക്കായി ജാന്‍സിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് എടുത്തിരിക്കുകയാണ്. 21 കാരിയായ ജാന്‍സി മാ ചാനലിലെ പവിത്ര ബന്ധന്‍ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. തുടര്‍ന്ന് നിരവധി ചലച്ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.