നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ മറ്റ് ജില്ലയിലേക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സ്വാതന്ത്ര്യവും നീതിപൂര്‍വ്വകമായ വിചാരണയെ ബാധിക്കുമെന്നും വിചാരണ നീട്ടുന്നതിനും പ്രതികള്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനുമാണ് നടിയുടെ ശ്രമമെന്നും സുനി പറഞ്ഞു. ജയിലിലായതു കൊണ്ട് ജില്ലകളില്‍ കേസ് നടത്താന്‍ സുനിക്ക് വരുമാനമില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. എറണാകുളം സെഷന്‍സ് കോടതിയില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു.

Leave A Reply

Your email address will not be published.