നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

0

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച്‌ പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും. നേരത്തെ തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവിശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.