ആദായ നികുതി റിട്ടേണ്‍; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി : ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു കഴിഞ്ഞു, ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണം-കോടതി പറഞ്ഞു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട് പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിയത് ചോദ്യം ചെയ്തുള്ള കേന്ദ്രത്തിന്‍റെ ഹര്‍ജിയിലാണ് വിധി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ഹൈക്കോടതി അങ്ങനെയൊരു ഉത്തരവ് പ്രകടിപ്പിച്ചത്.

Leave A Reply

Your email address will not be published.