ഓഹരി സൂചികകള്‍ നേട്ടത്തോടെ ആരംഭിച്ചു

0

മുംബൈ: നേട്ടത്തോടെ ഓഹരി സൂചികയില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 104.46 പോയിന്റ് ഉയര്‍ന്ന് 37,079.69 എന്ന നിലയിലും നിഫ്റ്റി 22.75 പോയിന്റ് ഉയര്‍ന്ന് 11,085.20 എന്ന നിലയിയുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ബിഎസ്‌ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1609 കമ്ബനികളുടെ ഓഹരികളില്‍ 941 ഓഹരികള്‍ നേട്ടത്തിലും 592 എണ്ണം നഷ്ടത്തിലും 77 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക് എന്നീ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹിന്റാന്‍കോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.