ഏകദിന ടി20 മത്സരങ്ങള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

0

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ടി20 മത്സരങ്ങളുടെ പരമ്ബരയ്ക്കുള്ള ഓസ്ട്രേലിയയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രണ്ട് ടി20യ്ക്കും 5 ഏകദിനങ്ങള്‍ക്കുമായാണ് ഓസ്ട്രേലിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. നേരത്തെ ഇന്ത്യയുടെ ഓസ്ട്രേലിയയിലെ ഏകദിന പരമ്ബരയിലും താരം പങ്കെടുത്തിരുന്നില്ല. അന്ന് വിശ്രമത്തിനായാണ് സ്റ്റാര്‍ക്കിനു അവധി കൊടുത്തതെങ്കില്‍ ഇത്തവണ ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റിനിടെ പരിക്കേറ്റതാണ് താരത്തിനു തിരിച്ചടിയായത്. സ്റ്റാര്‍ക്ക് പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്ബരയുടെ സമയത്ത് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

പിറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പുറത്തേക്ക് പോകുമ്ബോള്‍ കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലേക്ക് എത്തുന്നു. ഷോണ്‍ മാര്‍ഷിനു കരുതലെന്ന നിലയില്‍ ഡാര്‍സി ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോണ്‍ മാര്‍ഷ് തന്റെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നതിനാല്‍ പരമ്ബരയ്ക്കിടയില്‍ മടങ്ങി പോയേക്കുമെന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.