രഞ്ജി ട്രോഫി കീരീടം വിദര്‍ഭ സ്വന്തമാക്കി

0

രഞ്ജി ട്രോഫി കീരീടം വിദര്‍ഭക്ക്. 78 റണ്‍സിനാണ് അവര്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ചത്. വിദര്‍ഭയുടെ സര്‍വാട്ടി ആറ് വിക്കറ്റ് നേടി. ബൗളര്‍മാര്‍ ആണ് വിദര്‍ഭക്ക് വിജയം നേടിക്കൊടുത്തത്.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് ലീഡ് നേടിയ വിദര്‍ഭ രണ്ടാം ഇന്നിങ്‌സ് 200ന് പുറത്തായി. ആറ് വിക്കറ്റ് വീഴ്‌ത്തി നിലവിലെ ചാമ്ബ്യന്മാരെ പിടിച്ച്‌ കെട്ടി ധര്‍മേന്ദ്രസിന്‍ഹ് ജഡേജയായിരുന്നു. 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രക്ക് ആദ്യം തന്നെ വിക്കറ്റുകള്‍ നഷ്ടമായി. പൂജാര റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. നാലാം ദിനം കളി അവസാനിക്കുമ്ബോള്‍ സൗരാഷ്ട്ര 58/5 എന്ന നിലയിലായിരുന്നു. അഞ്ചാം ദിവസമായ ഇന്ന് 69 റണ്‍സ് കൂടി എടുക്കാനെ കഴിഞ്ഞൊള്ളു. ജഡേജ മാത്രമാണ് സൗരാഷ്ട്രയില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്. 52 റണ്‍സ് അദ്ദേഹം എടുത്തു.

Leave A Reply

Your email address will not be published.