പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ പിരിഞ്ഞു; ലോ​ക്സ​ഭ നി​ര്‍​ത്തിവച്ചു

0

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും സ്തം​ഭി​ച്ചു. ലോ​ക്സ​ഭ 12 മ​ണി​വ​രെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​യു​ക​യും ചെ​യ്തു. റ​ഫാ​ല്‍ ക​രാ​റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെയാണ് പ്ര​തി​ഷേ​ധം. സു​പ്രീം കോ​ട​തി​യെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഫ്ര​ഞ്ചു സ​ര്‍​ക്കാ​രു​മാ​യി സ​മാ​ന്ത​ര ച​ര്‍​ച്ച ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷത്തിന്‍റെ ആ​വ​ശ്യം.

Leave A Reply

Your email address will not be published.