ഖത്തര്‍ ഫൗണ്ടേഷന്‍റെ ദേശീയ കായിക ദിന പരിപാടികള്‍ 12ന്

0

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ദേശീയ കായിക ദിന പരിപാടികള്‍ 12ന് നാലു വേദികളില്‍ നടക്കും. ഓരോ പ്രായത്തിലുമുള്ളവര്‍ക്കു യോജിച്ച തരത്തിലുള്ള കായിക പരിപാടികളാണു സംഘടിപ്പിക്കുന്നതെന്നു ഖത്തര്‍ ഫൗണ്ടേഷന്‍ മീഡിയ റിലേഷന്‍സ് മാനേജര്‍ ഖലീഫ ഈസ അല്‍ കുബെയ്‌സി പറഞ്ഞു. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണു കായിക പരിപാടികള്‍. ഓക്സിജന്‍ പാര്‍ക്ക്, സെറിമോണിയല്‍ കോര്‍ട്ട്, സെറിമോണിയല്‍ ഗ്രീന്‍ സ്പൈന്‍, എജ്യുക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്റര്‍ എന്നിവിടങ്ങളിലാണു കായിക പരിപാടികള്‍ നടക്കുക.

Leave A Reply

Your email address will not be published.