സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി

0

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമതീരുമാനം യോഗം എടുത്തേക്കും. തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഡി.എം.കെ,മഹാരാഷ്ട്രയില്‍ എന്‍.സി.പി, ബീഹാറില്‍ ആര്‍.ജെ.ഡി എന്നിവരുമായി ധാരണയുണ്ടാക്കാനാണ് ശ്രമം. ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചുപോകാന്‍ നേരത്തെ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

Leave A Reply

Your email address will not be published.