കാ​ഷ്മീ​രി​ല്‍ ഹി​മ​പാ​ത​ത്തി​ല്‍​പ്പെ​ട്ട ഏ​ഴു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു

0

ശ്രീ​ന​ഗ​ര്‍: ശ്രീ​ന​ഗ​ര്‍-​ജ​മ്മു ദേ​ശീ​യ പാ​ത​യി​ല്‍ ജ​വ​ഹ​ര്‍ ട​ണ​ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മുണ്ടായ ഹി​മ​പാ​ത​ത്തി​ല്‍​പ്പെ​ട്ട അ​ഞ്ച് പോ​ലീ​സു​കാ​ര്‍ അ​ട​ക്കം ഏ​ഴു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ര​ണ്ടു പോ​ലീ​സു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത കാ​റ്റും മ​ഞ്ഞു​വീ​ഴ്ച​യും മൂ​ലം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക​ര​മാ​യി​രു​ന്നു. മ​ഞ്ഞു​മ​ല​യി​ടി​യു​ന്ന​തു ക​ണ്ട് പ​ത്തു​പോ​ലീ​സു​കാ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ല്‍ കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ്. വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ മ​ഞ്ഞു​വീ​ഴ്ച അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും 78 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.