ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് ജി​​യാ​​നി ഇ​​ന്‍​​ഫാ​​ന്‍റീനോ മാ​​ത്രം

0

സൂ​​റി​​ച്ച്‌: ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് ഈ ​​വ​​ര്‍​​ഷം ജൂ​​ണി​​ല്‍ ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ നാ​​മ​​നി​​ര്‍​​ദേ​​ശ പ​​ത്രി​​ക ന​​ല്‍​​കി​​യ​​ത് നി​​ല​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ന്‍​​ഫാ​​ന്‍റീനോ മാ​​ത്രം. ഫെ​​ബ്രു​​വ​​രി അ​​ഞ്ച് ആ​​യി​​രു​​ന്നു പ​​ത്രി​​ക ന​​ല്‍​​കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. ഇ​​തോ​​ടെ ര​​ണ്ടാ​​മ​​ത്തെ ടേ​​മി​​ലും അ​​ദ്ദേ​​ഹം ത​​ന്നെ പ്ര​​സി​​ഡ​​ന്‍റാ​​കു​​മെ​​ന്നാ​​ണ് ഉ​​റ​​പ്പാ​​യി. ജൂ​​ണ്‍ അ​​ഞ്ചി​​ന് പാ​​രീ​​സി​​ലാ​​ണ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. സെ​​പ് ബ്ലാ​​റ്റ​​റു​​ടെ പി​​ന്‍​​ഗാ​​മി​​യാ​​യി 2016 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ഇ​​ന്‍​​ഫാ​​ന്‍റീനോ ഫി​​ഫ അ​​ധ്യ​​ക്ഷ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ടോ​​ട്ട​​നം ഡി​​ഫ​​ന്‍​​ഡ​​റാ​​യി​​രു​​ന്ന റാ​​മോ​​ണ്‍ വേ​​ഗ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്കു മ​​ത്സ​​രി​​ക്കാ​​ന്‍ താ​​ത്പ​​ര്യം അ​​റി​​യി​​ച്ചി​​രു​​ന്നു. പ​​ത്രി​​ക സ​​മ​​ര്‍​​പ്പി​​ക്കാ​​ന്‍ ആ​​വ​​ശ്യ​​മാ​​യ അ​​ഞ്ച് അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ നേ​​ടാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​നു സാ​​ധി​​ച്ചി​​ല്ല.

Leave A Reply

Your email address will not be published.