സോളാര്‍ കേസില്‍ വിധി ഈ മാസം

0

തിരുവനന്തപുരം. സോളാര്‍ കേസില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 13 ന് വിധി പറയും . ബിജു രാധാകൃഷ്ണന്‍ ,സരിത.എസ്.നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍ . തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം പട്ടം സ്വദേശിയും വ്യവസായിയുമായ ടി.സി..മാത്യൂവില്‍ നിന്ന് പണം തട്ടിയെടുത്തത്. തമിഴ് നാട്ടില്‍ സ്ഥാപിച്ചിട്ടുളള കാറ്റാടി യന്ത്രങ്ങളില്‍ നിന്ന വൈദ്യൂതി ഉത്പാദിപ്പിച്ച്‌ അത് തമിഴ് നാട് സര്‍ക്കാറിന് വില്‍ക്കാമെന്നും അതിലേയ്ക്ക് മുതല്‍മുടക്കാനും മാത്യൂവില്‍നിന്ന് പണം വാങ്ങിയിരുന്നു.

Leave A Reply

Your email address will not be published.