കിം ജോങ് ഉന്നിനെയും ഉത്തരകൊറിയയെയും പ്രശംസിച്ച്‌ ട്രംപ്

0

വാഷിംഗ്‌ടണ്‍ : ട്രംപും – കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിയുടെ വേദി പ്രഖ്യാപിച്ചതിന് പിന്നാലെ കിം ജോങ് ഉന്നിനെയും ഉത്തരകൊറിയയെയും പ്രശംസിച്ച്‌ ട്രംപ്. കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തില്‍ ഉത്തരകൊറിയ വന്‍ സാമ്ബത്തിക ശക്തിയാകും. അദ്ദേഹത്തെ ഞാന്‍ പൂര്‍ണമായും മനസ്സിലാക്കിയിരിക്കുന്നു. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിവുള്ളയാളാണ് കിം. സാമ്ബത്തിക രംഗത്ത് വൈകാതെ തന്നെ ഉത്തരകൊറിയ ഒരു റോക്കറ്റായി മാറും – ട്രംപ് പ്രശംസിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരിലാണ് ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡ‍ന്‍റും ഉത്തരകൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഉച്ചകോടിയിലെ പ്രധാന നിര്‍ദേശമായ കൊറിയന്‍ ഉപദ്വീപിലെ ആണവനിര്‍വ്യാപനം എങ്ങുമെത്തിയില്ലെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കൂടിക്കാഴ്ച. കമ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്നാം അമേരിക്കയുമായും ഉത്തരകൊറിയയുമായും സൗഹ്യദമുള്ള രാജ്യമായതിനാലാണ് വിയറ്റ്നാം തലസ്ഥാനം ഉച്ചകോടിയുടെ വേദിയായി തെരഞ്ഞെടുത്തത്. വിയറ്റ്നാമിനെ സംബന്ധിച്ചും ഉച്ചകോടി നിര്‍ണായകമാണ്. വിയറ്റ്നാം യുദ്ധത്തിന് ശേഷം ബരാക് ഒബാമയുടെ കാലത്താണ് വിയറ്റ്നാം അമേരിക്കയുമായി നയനന്ത്രബന്ധം പുനഃസ്ഥാപിച്ചത്.

Leave A Reply

Your email address will not be published.