ഏപ്രില്‍ 20ന് അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിര്‍മാണം ആരംഭിക്കും

0

അബുദാബി: അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിര്‍മാണം ഏപ്രില്‍ 20ന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പല്‍വഴിയും വിമാനമാര്‍ഗവും വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കമെന്ന് ക്ഷേത്രത്തിന്‍റെ നിര്‍മാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥ വ്യക്തമാക്കി. ക്ഷേത്രത്തിന്‍റെ നിര്‍മാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 18 മുതല്‍ 29 വരെയാണ് ശിലാന്യാസ ചടങ്ങുകള്‍ നടക്കുക.
അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും അനുവദിച്ചു. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം.

Leave A Reply

Your email address will not be published.