ദേശീയ ജൂനിയര്‍ വനിതാ ഹോക്കി കിരീടം ജാര്‍ഖണ്ഡിന്

0

കൊല്ലത്ത് നടന്ന ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ജാര്‍ഖണ്ഡ് കിരീടം നിലനിര്‍ത്തി. ഹരിയാനയെ 2-1 ന് പരാജയപ്പെടുത്തി യായിരുന്നു ജാര്‍ഖണ്ഡിന്റെ കിരീടനേട്ടം. ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി ക്യാപ്റ്റന്‍ രേഷ്മ സോറങ് ,പ്രിയ ദുങ്ദുങ് എന്നിവര്‍ വിജയഗോളുകള്‍ നേടിയപ്പോള്‍ റണ്ണറപ്പായ ഹരിയാനക്ക് വേണ്ടി ചേതന ആശ്വാസ ഗോള്‍ നേടി.

Leave A Reply

Your email address will not be published.