ഒരു അഡാറ് ലവ് ചിത്രത്തിന്‍റെ കന്നഡ ടീസര്‍ റിലീസ് ചെയ്തു

0

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്‍റെ കന്നഡ ടീസര്‍ റിലീസ് ചെയ്തു. കിരിക് ലൗ സ്റ്റോറി എന്നാണ് കന്നടയില്‍ ചിത്രത്തിന്‍റെ പേര്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും.

നൂറിന്‍ ഷെറീഫ് , പ്രിയ പ്രകാശ് വാര്യര്‍ , വൈശാഖ് പവനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒമര്‍ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാന്‍ റഹ്മാനും ആണ്.

Leave A Reply

Your email address will not be published.