പ്രോ വോളി;  കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ഇന്ന് നിര്‍ണ്ണായകം

0

പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ഇന്ന് നിര്‍ണ്ണായക മത്സരം. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സ്പാര്‍ട്ടന്‍സാണ് കൊച്ചിയുടെ എതിരാളികള്‍. നാല് മത്സരങ്ങളില്‍ നിന്ന് 3 ജയവും ഒരു തോല്‍വിയുമാണ് കൊച്ചിയുടെ സമ്ബാദ്യം. ഡേവിഡ് ലീ, മനു ജോസഫ് എന്നിവരുടെ ഫോമിലാണ് കൊച്ചിയുടെ പ്രതീക്ഷ. മറുവശത്ത് അവസാന മത്സരത്തില്‍ അഹമ്മദാബാദിനെ തോല്‍പ്പിച്ച ചെന്നൈ തികഞ്ഞ ഫോമിലാണ്. നവീന്‍ ജേക്കബ് രാജ, അഖിന്‍ ജിഎസ് എന്നിവര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ചെന്നൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രോ വോളിയില്‍ കാലിക്കറ്റ് ഹീറോസ് സെമിയില്‍ കടന്നു. ബ്ലാക്ക് ഹോക്ക്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച്‌ തുടര്‍ച്ചയായ നാലാം ജയത്തോടെയാണ് ഹീറോസ് പ്രഥമ പ്രോ വോളിയുടെ സെമി ബര്‍ത്ത് ഉറപ്പിച്ചത്. അറ്റാക്കര്‍മാരായ ജെറോം വീനിത്, കാര്‍ത്തിക് എന്നിവരുടെ മികച്ച പ്രകടനമാണ് ഹീറോസിന് വിജയം ഒരുക്കിയത്.

Leave A Reply

Your email address will not be published.