ഇ​സ്ര​യേ​ല്‍ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി

0

ഗാ​സ: ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​വു​മാ​യി പ​ല​സ്തീ​ന്‍ പോ​രാ​ളി​ക​ളെ​ത്തി. സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി. ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ദേ​ശ​ത്തു​ള്ള ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ​വ​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​സ്തീ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്. 2018 മാ​ര്‍​ച്ച്‌ 30ന് ​തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ ഇ​തു​വ​രെ 250ലേ​റെ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ളി​പ്പ​ട​ര്‍​ന്ന തീ​യും പു​ക​യും മ​റ​യാ​ക്കി പ​ല​സ്തീ​ന്‍ പോ​രാ​ളി​ക​ള്‍ വീ​ണ്ടും അ​തി​ര്‍​ത്തി​യി​ലെ​ത്തി. ഇ​തോ​ടെ ഇ​സേ​ലി സൈ​ന്യം ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും സം​ഘ​ര്‍​ഷം തു​ട​ര്‍​ന്ന​തോ​ടെ ഇ​സ്രേ​ലി സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

Leave A Reply

Your email address will not be published.