അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം; 21 പേര്‍ മരിച്ചു

0

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ സാന്‍ഗിന്‍ ജില്ലയില്‍ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം 21 നാട്ടുകാര്‍ കൊല്ലപ്പെട്ടു. ആദ്യ ആക്രമണത്തില്‍ പതിമൂന്നും രണ്ടാമത്തേതില്‍ എട്ടും പേര്‍ മരിച്ചു. 5 പേര്‍ക്കു പരുക്കേറ്റു. സാന്‍ഗിന്‍ ജില്ലയില്‍ നാറ്റോ പിന്തുണയുള്ള അഫ്ഗാന്‍ സൈന്യവും താലിബാന്‍ ഭീകരരും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്.

Leave A Reply

Your email address will not be published.