പ്രശസ്ത ഫുട്ബോള്‍ താരം ഗോ​ര്‍​ഡ​ന്‍ ബാ​ങ്ക്സ് അ​ന്ത​രി​ച്ചു

0

ല​ണ്ട​ന്‍: പ്രശസ്ത ഇം​ഗ്ല​ണ്ട് ഫുട്ബോള്‍ ഗോ​ള്‍ കീ​പ്പ​റായിരുന്ന ഗോ​ര്‍​ഡ​ന്‍ ബാ​ങ്ക്സ് (81) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​രോ​ഗ ബാ​ധ​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യമെന്നു കു​ടും​ബം അറിയിച്ചു. 1966-ല്‍ ​ലോ​ക​ക​പ്പ്​ സ്വന്തമാക്കിയ ഇം​ഗ്ല​ണ്ട് ടീ​മിലെ അംഗമായിരുന്നു ബാ​ങ്ക്സ്. ബ്ര​സീ​ല്‍ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ഗോ​ള്‍ തടഞ്ഞതു ബാങ്ക്സിനെ ഏറെ പ്രശസ്തനാക്കി. ഫൈ​ന​ലി​ല്‍ പ​ശ്ചി​മ ജ​ര്‍​മ​നി​യെ തോല്‍പ്പിച്ചു കൊണ്ടാണ് അന്ന് ഇംഗ്ലണ്ട് കിരീടമണിഞ്ഞത്. 1966 ലോ​ക​ക​പ്പി​ല്‍ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ട് ജേ​ഴ്സി​യ​ണി​ഞ്ഞു കളിക്കളത്തില്‍ ഇറങ്ങിയിരുന്നു. ചെ​സ്റ്റെ​ര്‍ ഫീ​ല്‍​ഡ്, ഫോ​ര്‍​ട്ട് ലോ​ഡ​ര്‍​ഡേ​ല്‍ സ്ട്രൈ​ക്കേ​ഴ്സ്, ലെ​സ്റ്റ​ര്‍ സി​റ്റി, സ്റ്റോ​ക്ക് സി​റ്റി ക്ല​ബ്ബു​ക​ള്‍​ക്കു​വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ബാ​ങ്ക്സ് 1973-ലാണ് ​ഫു​ട്ബോ​ളി​ല്‍​ നി​ന്നും വി​ര​മി​ച്ചത്.

Leave A Reply

Your email address will not be published.