ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

0

ഭുവനേശ്വര്‍: ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം മത്സരത്തില്‍ തോല്‍വി. നേപ്പാള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ മ്യാന്‍മാര്‍ ഇറാനെ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച്‌ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങള്‍ ജയിച്ച മ്യാന്മാറിന് ആറ് പോയന്റുണ്ട്. ഇന്ത്യയ്ക്കും നേപ്പാളിനും രണ്ടുവീതവും. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാനെ തോല്‍പ്പിച്ചിരുന്നു.

നേപ്പാളിനെതിരായ മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളില്‍ വീണ ഗോളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 5, 7 മിനിറ്റുകളില്‍ സബിത ഭണ്ഡാരിയാണ് നേപ്പാളിനായി ഗോള്‍ നേടിയത്.ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം ആദ്യ പകുതിയില്‍ വിലപ്പോയില്ല. മത്സരത്തിന്‍റെ 73-ാം മിനിറ്റില്‍ രത്തന്‍ബാല ദേവി നേടിയ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ഒരു ഗോള്‍ മടക്കിടയത്.

Leave A Reply

Your email address will not be published.