ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

0

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ നിലംപരിശാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോ സിറ്റിക്കു വേണ്ടി ഹാട്രിക് കുറിച്ചു. 13, 19, 56 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍. ശേഷിച്ച ഗോളുകള്‍ റഹിം സ്റ്റെര്‍ലിങ് (4, 80), ഗുണ്ടോഗന്‍ (25) എന്നിവര്‍ നേടി. ആദ്യപകുതിയില്‍ സിറ്റി നാലു ഗോളിനു മുന്നിലായിരുന്നു. അര ഡസന്‍ ഗോളുകള്‍ക്ക് ചെല്‍സിയെ തകര്‍ത്തതോടെ പെപ് ഗ്വാര്‍ഡിയോളയുടെ ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറി. ബോണ്‍മൗത്തിനെ 3-0നു കീഴടക്കി നേരത്തെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്കു കയറിയിരുന്നു. സാദിയോ മാനെ‌, ജോര്‍ജിനിയോ വിജ്നാല്‍ദം, മുഹമ്മദ് സലാ എന്നിവരാണ് ഗോള്‍ നേടിയത്. സതാംപ്ടനെതിരെ കാര്‍ഡിഫ് സിറ്റി 2-1 വിജയം നേടി. ഈ വിജയം വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനയുടെ താരം എമിലിയാനോസലയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി. അടുത്തിടെയാണ് സല കാര്‍ഡിഫിലെത്തിയത്.ഹഡേഴ്സ് ഫീല്‍ഡിനെതിരെ 2-1 വിജയവുമായി ആര്‍സനലും മുന്നേറി. അലക്സ് ഇവൗബിയും അലക്സാണ്ട്രെ ലകാസറ്റെയുമാണ് സ്കോറര്‍മാര്‍.

Leave A Reply

Your email address will not be published.