മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു

0

മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുകയാണ്. മോഹന്‍ലാല്‍- വിനയന്‍ തമ്മിലുളള പ്രശ്നങ്ങള്‍ മലയാള സിനിമ രംഗത്ത് പരസ്യമായ രഹസ്യമായിരുന്നു. വര്‍ഷങ്ങളായി ഇവര്‍ക്കിടയിലുള്ള പ്രശ്നത്തിന്‍റെ മഞ്ഞ് ഉരുകുകയാണ്. വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്‍പ് തന്നെ മോഹന്‍ലാല്‍- വിനയന്‍ കൂട്ട്കെട്ടില്‍ വരുന്ന ചിത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങളും പിന്നീടുണ്ടായ ചെറിയ ചെറിയ പ്രശ്നങ്ങളും സിനിമ നീട്ടി കൊണ്ടു പോകുകയായിരുന്നു. ഇപ്പോഴിത ആ നിമിഷം വന്നെത്തിയിരിക്കുകയാണ്.

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്‍റെ പ്രിയ സുഹൃത്തുക്കളെയും സ്നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.ഏതായാലും മാര്‍ച്ച്‌ അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്‍റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു- വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave A Reply

Your email address will not be published.