റഫാല്‍ ഇടപാട്; സിഎജി റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചചെയ്യില്ല

0

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചചെയ്യില്ല. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്. നടപടി ക്രമങ്ങളില്‍ പാളിച്ചയില്ലെന്നാണ് സിഎജി വിലയിരുത്തല്‍ എന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്‍റെ സോവറിന്‍ ഗ്യാരന്‍റി ഇല്ലാത്തത് നഷ്ടമുണ്ടാക്കില്ല എന്ന വിലയിരുത്തലിലേക്ക് സിഎജി എത്തിയെന്നാണ് സൂചന. വ്യോമസേന ഇടപാടുകള്‍ എന്ന രണ്ട് ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ റഫാലിനൊപ്പം മറ്റു ചില പ്രതിരോധ ഇടപാടുകളും പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്നലെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.