ഡല്‍ഹിയില്‍ ഹോട്ടലിലെ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0

കൊച്ചി: ഡല്‍ഹിയിലെ കോള്‍ ബാഗിലെ അര്‍പിത് ഹോട്ടലില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരുടെ മൃതദേഹമാണ് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരുടെ മൃതദേഹം കൊണ്ടു വന്നത്. നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്‌കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിലും ജയശ്രീയുടേത് ഭര്‍ത്തൃവീട്ടിലുയിരിക്കും സംസ്‌കരിക്കുക. ഇവരുടെ കൂടെയുണ്ടായിരുന്ന ബാക്കി കുടുംബാംഗങ്ങള്‍ രാവിലെ പതിനൊന്ന് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തും.
ഖാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് പതിമൂന്നു പേരടങ്ങിയ മലയാളി കുടുംബം ഡല്‍ഹിയിലെ അര്‍പിത് ഹോട്ടലില്‍ എത്തിയത്. വിവാഹത്തിനു പോകാനായി യാത്ര തിരിക്കാന്‍ കുറച്ച്‌ സമയം മാത്രം ബാക്കി നില്‍ക്കെയാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. മരിച്ച മലയാളികളടക്കം 17 പേര്‍ തീപിടുത്തത്തില്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്.

Leave A Reply

Your email address will not be published.