90 എംഎല്‍ ഫെബ്രുവരി 22ന്

0

ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധേയായ മലയാളി താരം ഓവിയയുടെ 90 എം എല്‍ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തും. സ്വതന്ത്രയായി ജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് അനിത ഉദീപ് സംവിധാനം ചെയ്യുന്ന 90 എം എല്ലിന്‍റെ കഥ പോകുന്നത്. പ്രണയം, വിവാഹം, സെക്‌സ് എന്നിവയോടൊക്കെയുള്ള പുതിയ തലമുറയിലെ ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തിലെ ചില സംഭാഷണങ്ങളാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ടെന്ന് സെന്‍സര്‍ബോര്‍ഡ് നിരീക്ഷിച്ചു. 90 എം എല്‍ കൂടാതെ കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയയുടെ മറ്റ് രണ്ട് പുതിയ ചിത്രങ്ങള്‍. അന്‍സണ്‍ പോള്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് സിലമ്ബരശന്‍ ആണ്. ഉദീപ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.