പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

0

ന്യൂഡല്‍ഹി: നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ നല്‍കി നേടിത്തന്ന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ സ്വേച്ഛാധിപത്യം അനുവദിക്കില്ലെന്നു അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ റാലി നടത്താന്‍ അരവിന്ദ് കെജ്‌രിവാള്‍ ഒരുങ്ങുന്നു. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ ജന്ദര്‍ മന്ദറില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ പങ്കു ചേരും. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പങ്കെടുക്കില്ല എന്നാണ് വിവരം.

Leave A Reply

Your email address will not be published.