കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0

കുമ്ബള: കഞ്ചാവുമായി 53 കാരനെ എക്‌സൈസ് സംഘം പിടികൂടി. പൈവളിഗെ കളായിയിലെ മൊയ്തീന്‍ കുഞ്ഞിയെ (53) യാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബാളിയൂരില്‍ നിന്ന് പത്വാടി പാലംവഴി ഉപ്പളയിലേക്ക് വരുന്ന റോഡില്‍ വ്യാപാരഭവന് സമീപത്തു വെച്ചാണ് മൊയ്തീന്‍ കുഞ്ഞിയെ എക്‌സൈസ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ കെ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി എസ് ശരത്ത്, കെ പി അമല്‍, സുമോദ്കുമാര്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.