ഇന്ത്യയുമായി സുപ്രീം കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സൗദി

0

സൗദി അറേബ്യ: ഇന്ത്യയുമായി സുപ്രീം കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സൗദി മന്ത്രി സഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യ, സൗദി സഹകരണം വിശാലമാക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. കിരീടാവകാശിയുടെ സന്ദര്‍ശന വേളയില്‍ ഇതിന്‍റെ കരാര്‍ ഒപ്പുവെച്ചേക്കും.കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കൗണ്‍സില്‍ രൂപീകരണ കരാറില്‍ ഒപ്പുവെക്കുന്നതിന് മന്ത്രിസഭ ചുമതലപ്പെടുത്തി. മുമ്ബ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രൂപീകരിച്ച ഇന്ത്യ, സൗദി സഹകരണ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കൂടിയാണ് കിരീടാവകാശി. ഇന്ത്യ, സൗദി ദീര്‍ഘകാല സൗഹൃദ ചരിത്രത്തിലേക്ക് കൂടുതല്‍ വ്യാപ്തി നല്‍കുന്നതായിരിക്കും സുപ്രീം കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍.

Leave A Reply

Your email address will not be published.