കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കാന്‍ നീക്കം

0

കുവൈറ്റ്: കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കാന്‍ നീക്കം. കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നിയമം 2018 ജൂണ്‍ മാസത്തിന് മുമ്ബായി ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നിയമം പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം വേണ്ടത്ര പഠനങ്ങള്‍ക്ക് ശേഷം മാത്രമേ പാടുള്ളൂ എന്നാണ് പാര്‍ലമെന്റ് സാമ്ബത്തിക സമിതിയുടെ നിര്‍ദേശം.
സമാനമായി ജിസിസി തലത്തില്‍ അംഗീകരിച്ച വാറ്റ് നിയമം പ്രാബല്യത്തിലാകണമെങ്കില്‍ കുവൈറ്റ് പാര്‍ലമെന്റിന്‍റെ അംഗികാരം കൂടിയേ തീരൂ. എന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാറ്റ് നടപ്പിലായാല്‍ പ്രവാസികളുടെ കുടുംബ ബജറ്റിന്‍റെ  തെറ്റും. കുവൈറ്റ് പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിയമജ്ഞരും സാമ്ബത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

Leave A Reply

Your email address will not be published.