കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കം കുറിക്കും

0

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് തെക്കന്‍ കേരള ജാഥ സിപിഐയുടെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം നിര്‍വഹിക്കും .കാസര്‍ഗോ‍ഡ് പതിനാറാം തിയതിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ ആരംഭിക്കുക. വടക്കന്‍ മേഖല ജാഥ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത് . സിപിമ്മിന്‍റേയും, സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാരാണ് ജാഥയുടെ ക്യാപ്റ്റന്‍മാര്‍. ത‍ൃശ്ശൂരില്‍ വച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആണ് രണ്ട് ജാഥകളും അവസാനിക്കുന്നത് . തെരഞ്ഞെടുപ്പ് ജാഥകള്‍ ഇടത് മുന്നണി നടത്തുന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ,വികസനം,സമാധാനം,ജനപക്ഷം ഇടത് പക്ഷം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ക്കൊണ്ടാണ്.

Leave A Reply

Your email address will not be published.