ഇറാനില്‍ കാര്‍ബോംബ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

0

തെഹ്‌റാന്‍: ഇറാനില്‍ സൈന്യം സഞ്ചരിച്ച ബസിന് നേരെ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. ഇറാന്‍റെ ഏറ്റവും വലിയ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡിന് നേരെയാണ് ആക്രമണമുണ്ടായത്.  പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ സിസ്താനും ബലൂചിസ്ഥാനും ഇടയിലായാണ് ആക്രമണമുണ്ടായത്. ബലൂചിസ്ഥാന്‍ വിമതരും ഇറാന്‍ സൈന്യവും ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. മേഖലയിലെ ഏറ്റവും പ്രധാന മേഖല കൂടിയാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെയ്ഷ് അല്‍ ആദ്ല്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ അമേരിക്കയും സൗദിയുമാണെന്ന് ഇറാന്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.