അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി

0

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അമിത് ഭണ്ഡാരിയെ അക്രമിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗമാണ് അനൂജ് ദേധ. ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനാണ് (ഡി.ഡി.സി.എ) താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ബുധനാഴ്ച ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശര്‍മയാണ് അനൂജ് ദേധയെ വിലക്കിയതായി പ്രഖ്യാപിച്ചത്. നിയമനടപടികള്‍ക്കൊപ്പം തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍ നിന്നും താരത്തെ വിലക്കുന്നതായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ രജത് ശര്‍മ അറിയിച്ചു.

Leave A Reply

Your email address will not be published.